Latest News
Loading...

കാർഷിക വിപണി ഉണർത്തി കുടുംബശ്രീ നഗര ചന്ത



കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ കാർഷിക ഉത്പന്നങ്ങളും കുടുംബശ്രീ സംരംഭകരുടെ ഗുണമേന്മയേറിയ തനതുൽപന്നങ്ങളും നഗരപ്രദേശങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന കുടുംബശ്രീയുടെ നഗരചന്ത ഉദ്ഘാടനം ചെയ്തു. പാലാ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നഗരസഭയുടെ തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്സ് കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിക്കുന്ന നഗര ചന്ത പാലാ നഗരസഭ ചെയർമാൻ ശ്രീ.ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു.

 

നഗരസഭ വൈസ് ചെയർ പേഴ്സൺ ശ്രീമതി ലീന സണ്ണി പുരയിടം, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീ സാവിയോ കാവുകാട്ട്, ശ്രീമതി മായാ പ്രദീപ്, കൗൺസിലർ ശ്രീ.ബൈജു കൊല്ലംപറമ്പിൽ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ശ്രീകല അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ അനൂപ് ചന്ദ്രൻ, NULM സിറ്റി മിഷൻ മാനേജർ ശ്രീ മനു കെ.ജി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സിജി പ്രദീപ്, സി.ഡി.എസ് ഭാരവാഹികളായ ശ്രീമതി മഞ്ജു കെ , 




ശ്രീമതി ജിത രാജേഷ്, ശ്രീമതി തങ്കമ്മ തോമസ്, ശ്രീമതി ലൗലി,ശ്രീമതി രമ്യ ജോസഫ്, ശ്രീമതി മിനി രവി , സിഡിഎസ് അക്കൗണ്ടന്റ് സ്മിത, എം.ഇ. സി ശ്രീമതി സിജി,ബ്ലോക്ക് കോഡിനേറ്റർ ശിവപ്രസാദ്, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. കുടുംബശ്രീ അയൽക്കൂട്ട അംഗമായ ശ്രീമതി മേരിക്കുട്ടി ഫ്രാൻസിസിനാണ് നഗരചന്തയുടെ സംഘാടന ചുമതല.
കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ കാർഷിക ഉത്പന്നങ്ങളും, ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരുടെ തനത് ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ചന്തയിൽ നിന്നും ലഭ്യമാകും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments