പാലാ ഉഴവൂർ റൂട്ടിൽ ഇടനാട് പേണ്ടാനാം വയലിൽ കെഎസ്ആർട്ടിസി ബസും ബൈക്കും തമ്മിലിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. വലവൂർ സ്വദേശി പാറയിൽ രാജൻ, ഭാര്യ സീത എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയായിരുന്നു അപകടം. ഉഴവൂർ ഭാഗത്ത് നിന്നും പാലയിലേക്ക് വരികയായിരുന്ന കെ.എസ് ആർടിസി ഫാസ്റ്റ് പാസഞ്ചറും ബൈക്കും തമ്മിലാടിച്ചത്.
പേണ്ടാനം വയൽ ടൗണിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ ദമ്പതികൾ ഹോട്ടലിൽ തിരക്കായതിനാൽ ഭക്ഷണം കഴിക്കാതെ തിരികെയിറങ്ങി വലവൂർ ഭാഗത്തേക്ക് പോകുന്നതിനായി റോഡിലൂടെ തിരിക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്. വാഹനമിടിച്ച സ്ഥലത്ത് നിന്നും 15 മീറ്ററോളം മുൻപോട്ട് നിങ്ങിയാണ് ബസ് നിന്നത്.
ബൈക്ക് ബസിൻ്റെ മുൻഭാഗത്തെ ടയറിനടിയിലേക്ക് കയറിയ നിലയിലായിരുന്നു. ഓടിക്കുടിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments