കാപ്പുകയത്ത് നടന്ന കൊയ്ത്തുൽസവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യ മോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഖിൽ അപ്പുക്കുട്ടൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശാമോൾ , സിൽവി വിൽസൺ , ദീപാ ശ്രീജേഷ് , കൃഷി ഓഫീസർ കെ. പ്രവീൺ , എലിക്കുളം സെൻ്റ്റ് മാത്യൂസ് പള്ളി വികാരി ഫാ. അഗസ്റ്റിൻ, സെൻ്റ് മാത്യൂസ് യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് , പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ തുടങ്ങിയവർ സംസാരിച്ചു.
സെൻ്റ് മാത്യൂസ് യു.പി. സ്കൂളിലെ കുട്ടി കർഷകർ അവതരിപ്പിച്ച കൊയ്ത്ത് പാട്ടും കൊയ്ത്ത് നൃത്തവും കൊയ്ത്തുൽസവത്തിന് കൊഴുപ്പേകി. കാപ്പുകയം പാടശേഖരത്തിലെ 35 ഏക്കർ നെൽകൃഷി 2 കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ചാണ് കൊയ്യുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments