സംസ്ഥാന തലപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. 2023 204 വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജപുരസ്കാർ പരീക്ഷയിൽ തുടർച്ചയായി ഏഴാം വർഷവും കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ100% വിജയം നേടി.
ഈ വർഷം പങ്കെടുത്ത 9 കുട്ടികളും ഗവർണർ ഒപ്പിട്ട രാജ്യപുരസ്കാർ സർട്ടിഫിക്കറ്റിന് അർഹരായി മൂന്ന് വർഷത്തെ പരിശീലനവും എഴുത്തു പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും കടന്നാണ് കുട്ടികൾ രാജ്യപുരസ്കാർ നേടിയത്. 2022 -23 വർഷം രാജ്യപുരസ്കാർ അവാർഡ് നേടിയ അഞ്ച് സ്കൗട്ട്സ് ഉൾപ്പെടെ ഈ വർഷം 14 പേർ ഗ്രേസ് മാർക്കിന് അർഹരായി.
വിജയികളായവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഡെയ്സി അഗസ്റ്റിൻ മെമെന്റോ നൽകി ആദരിച്ചു സ്കൗട്ട് മാസ്റ്റർ ശ്രീ സിജു സെബാസ്റ്റ്യൻ, ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ കൃപ എസ്.എ ബി.എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments