പൂഞ്ഞാറിൽ വൈദികന് വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തിൽ റിമാൻഡിൽ ആയവരുടെ പേര് വിവരങ്ങൾ മാധ്യമങ്ങൾ നൽകാത്തതിൽ വ്യാപക വിമർശനം. എന്നാൽ നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് പലരെയും രോഷം കൊള്ളാൻ പ്രേരിപ്പിക്കുന്നത്. ഫെയ്സ്ബുക്കിൽ ലിങ്കുകളിലും വാട്സാപ്പിലും പേര് വെളിപ്പെടുത്താത്തത് സംബന്ധിച്ച് വലിയ വിമർശനമാണ് ചിലർ ഉയർത്തുന്നത്. എന്നാൽ പ്രായപൂർത്തി ആകാത്തവരുടെ പേരോ മറ്റ് വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് നിയമപ്രകാരം വിലക്കുണ്ട് എന്ന വസ്തുത പലർക്കും അറിയില്ല.
സംഭവത്തിൽ പിടിയിലായ പലരും 18 വയസ്സിൽ താഴെയുള്ളവരാണ്. ഇവർ ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ കീഴിൽ വരുന്നവരാണ്. ഇത്തരക്കാരുടെ കേസുകൾ പരിഗണിക്കുന്നതും പ്രത്യേക കോടതികൾ ആണ് . ഇത്തരക്കാരുടെ പേരോ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് നിയമവശം നോക്കാം.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ഏതെങ്കിലും അന്വേഷണത്തെയോ ജുഡീഷ്യൽ നടപടിക്രമങ്ങളെയോ സംബന്ധിച്ച് ഒരു പത്രത്തിലോ മാസികയിലോ വാർത്താ ഷീറ്റിലോ ഓഡിയോ-വിഷ്വൽ മീഡിയയിലോ ആശയവിനിമയത്തിൻ്റെ മറ്റ് രൂപങ്ങളിലോ ഒരു റിപ്പോർട്ടും പേര്, വിലാസം അല്ലെങ്കിൽ സ്കൂൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേകതകൾ വെളിപ്പെടുത്താൻ പാടില്ല. നിയമവുമായി വൈരുദ്ധ്യമുള്ള കുട്ടിയെയോ പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടിയെയോ അല്ലെങ്കിൽ കുറ്റകൃത്യത്തിന് ഇരയായ കുട്ടിയെയോ സാക്ഷിയെയോ തിരിച്ചറിയൽ, തൽക്കാലം നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം, അല്ലെങ്കിൽ ഏതെങ്കിലും ഒരു ചിത്രമോ പാടില്ല. എന്നാൽ, രേഖാമൂലം രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ, ബോർഡിനോ കമ്മിറ്റിക്കോ, അന്വേഷണം നടത്തുന്നത്, അവരുടെ അഭിപ്രായത്തിൽ അത്തരം വെളിപ്പെടുത്തൽ കുട്ടിയുടെ മികച്ച താൽപ്പര്യത്തിനാണെങ്കിൽ, അത്തരം വെളിപ്പെടുത്തൽ അനുവദിക്കാവുന്നതാണ് എന്നാണ് നിയമം എന്ന് ഈരാറ്റുപേട്ട ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് ബിജു ഇളംതുരുത്തിയിൽ പറഞ്ഞു.
സ്വഭാവ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റ് തീർപ്പുകൽപ്പിക്കാത്ത കേസിലോ അല്ലെങ്കിൽ അവസാനിപ്പിച്ചതോ അല്ലെങ്കിൽ തീർപ്പാക്കപ്പെട്ടതോ ആയ കേസിൽ) കുട്ടിയുടെ ഒരു രേഖയും പോലീസ് വെളിപ്പെടുത്താൻ പാടില്ല.
(3) ഉപവകുപ്പ് (1) -ലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരു വ്യക്തിയും ആറുമാസം വരെ നീണ്ടുനിൽക്കുന്ന തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടും.
സംഭവത്തിൽ പലരും പ്രതികളായവരുടെ വിവരങ്ങൾ വ്യക്തമാകുന്ന തരത്തിലുള്ള പോസ്റ്റുകളോ കമന്റുകളോ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ പോലീസ് സൈബർ വിഭാഗം കൂടുതൽ ശക്തമായ നിരീക്ഷണം നടത്തുകയും വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. ഇതിനോടകം ചിലർക്കെതിരെ പോലീസ് നടപടി എടുത്തിട്ടുമുണ്ട്. പൂഞ്ഞാറിലെ വിഷയത്തിൽ പ്രായപൂർത്തിയായവരുടെ പേര് വെളിപ്പെടുത്തണമോ എന്നതും പോലീസിന്റെ വിവേചന അധികാരത്തിൽ പെടും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
1 Comments