Latest News
Loading...

എയർപോഡ് മോഷണ കേസുമായി മുന്നോട്ടു പോകുമെന്ന് ജോസ് ചീരാംകുഴി



പാലാ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ യു.ഡി.ഫിന് പോയത് ബിനു പുളിക്കണ്ടത്തിൻ്റെ വ്യക്തിപരമായ അജണ്ടയെന്ന് നറുക്കെടുപ്പിലൂടെ സ്ഥാനം നഷ്ടപ്പെട്ട കേരളാ കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാംകുഴി. മുന്നണി ധാരണ മര്യാദ ലംഘനമെങ്കിലും പരാതിയില്ല. ഇതിൽ അദ്ദേഹത്തോട് ക്ഷമിക്കുമെങ്കിലും എയർപോഡ് മോഷണ കേസിൽ നിന്ന് ക്ഷമിക്കുകയില്ലയെന്നും  ജോസ് ചീരാംകുഴി പറഞ്ഞു. 



ഈ വിഷയത്തിൽ കേരളാ കോൺഗ്രസ് എം നേത്യത്വവും സി.പി.എം ജില്ലാ പ്രാദേശിക നേത്യത്യവും തന്നോട് നീതി കാണിച്ചെന്നും  അതിൽ സംതൃപ്തനാണന്നും ജോസ് ചീരാംകുഴി പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ നിന്ന് ജയിച്ച് അനുസരണമുള്ളവർ പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും അല്ലാത്തവർക്ക് എതിരെ നടപടി എടുക്കേണ്ടത് അവരുടെ പാർട്ടി നേത്യത്യമാണെ ന്നും ജോസ് ചീരാംകുഴി. 




LDF ൽ നിന്നു കൊണ്ട് കൗൺസിലിലും പുറത്തും എന്നും യു.ഡി.ഫിനെ സഹായിച്ച് വരുന്ന ബിനു പുളിക്കക്കണ്ടത്തിൻ്റെ ഈ നടപടിയിൽ ഒരു അതിശോക്തിയുമില്ലയെന്നും മുന്നണി മര്യാദ ലംഘിച്ച് വോട്ടെടുപ്പിൽ നിന്ന് മാറി നിന്ന് യു.ഡി.ഫ് ന് നറുക്കെടുപ്പിലൂടെ ജയിക്കാൻ അവസരം നൽകിയവർക്കെതിരെ മുന്നണിയിലും പാർട്ടി യിലും പരാതി നൽകുകയില്ലായെന്നും ബിനുവിനെതിരെ എയർപോഡ് മോഷണ കേസുമായി മുന്നോട്ടു പോകുമെന്നും ജോസ് ചീരാംകുഴി പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments