ജൽജീവൻ മിഷൻ പദ്ധതി സാധാരണ കുടുംബങ്ങൾക്ക് അത്താണിയാണെന്ന് കേരള വാട്ടർ അതോരിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി പറഞ്ഞു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ നാലാംഘട്ട പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ ജോസഫ് പുളിക്കീൽ, പി.എൻ രാമചന്ദ്രൻ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം തോമസ്, വൈസ് പ്രസിഡന്റ് ഉഷ രാജു, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ്കുമാർ എം.എൻ, നിർമ്മല ദിവാകരൻ, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങളായ ജിജോ കുടിയിരുപ്പിൽ, കെ.വി മാത്യു, അനന്തകൃഷ്ണൻ, പൂത്തൃക്കോവിൽ ദേവസ്വം പ്രസിഡന്റ് പി പരമേശ്വരൻ നമ്പൂതിരി, അസിസ്റ്റന്റ് എഞ്ചിനീയർ ബിബിൻ പി ജോർജ്ജ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ സബിത എ.ബി, ഓവർസിയർ അനു ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments