പൂഞ്ഞാര്‍ അടിവാരം വാര്‍ഡില്‍ കളിക്കളത്തില്‍ ജലനിധി വാട്ടര്‍ ടാങ്ക് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറി തെക്കേക്കര പഞ്ചായത്ത്. ഇവിടെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വാട്ടര്‍ ടാങ്ക്, അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന്, അടിവാരം വാര്‍ഡ് മെമ്പര്‍ മേരി തോമസ് ചെരുവില്‍, പഞ്ചായത്ത് കമ്മറ്റി യില്‍ രേഖമൂലം അവശ്യപ്പെടുകയായിരുന്നു.
നാലു സെന്റ് കോളനി ഭാഗത്ത്, നാട്ടുകാര്‍ വര്‍ഷങ്ങള്‍ ആയി, കളിക്കളം ആയിട്ട് ഉപയോഗിക്കുന്ന സ്ഥലത്തു ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ നീക്കത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വാര്‍ഡ് മെമ്പറുടെ ആവശ്യ പ്രകാരം, വാട്ടര്‍ ടാങ്ക്, മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം എടുത്തതായി, പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍ അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments