Latest News
Loading...

ജാഗ്രത സമിതി പരിശീലനം നൽകി



തലപ്പലം ഗ്രാമ പഞ്ചായത്തും സംസ്ഥാന വനിതാ കമ്മീഷനും സംയുക്തമായി നടത്തിയ ജാഗ്രത സമിതി പരിശീലനം  തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു... ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിജു കെ കെ അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് ഉത്ഘാടനം ചെയ്തു.. 


സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ശ്രീജ കെ എസ് സ്വാഗതം ആശംസിച്ചു.. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി സ്റ്റെല്ല ജോയ്, വാർഡ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നിഷ ഷൈബി, വാർഡ് മെമ്പർമാരായ ശ്രീ സെബാസ്റ്റ്യൻ കെ ജെ, ശ്രീ സതീഷ് കെ ബി, ശ്രീമതി ജോമി ബെന്നി, ചിത്ര സജി, എൽസമ്മ തോമസ്, കൊച്ചുറാണി ജെയ്സൺ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ രാജീവ്‌ ആർ, എന്നിവർ സംസാരിച്ചു... 




തുടർന്ന് ജാഗ്രത സമിതി എന്ത് എങ്ങനെ എന്ന വിഷയത്തിൽ ശ്രീമതി ജസ്‌ന ജെയിംസ് ക്ലാസ് നയിച്ചു... സി ഡി എസ് മെമ്പർമാർ, അയൽക്കൂട്ട അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ക്ലാസിൽ സംബന്ധിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments