Latest News
Loading...

ബോധവത്ക്കരണ ക്ലാസുകൾ നടത്തി.



ഹെൻറി ബേക്കർ കോളേജ് മേലുകാവ് വിമൻസ് സെൽ അവനികയും KSWDC യും ഫയർ ആന്റ് റസ്ക്യൂ ഈരാറ്റുപേട്ടയും സംയുക്തമായി ദുരന്തനിവാരണവും പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഈരാറ്റുപേട്ട അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ ക്ലാസുകൾ നയിച്ചു. 


ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ശ്രീ.ജോബിൻ മാത്യു, ശ്രീ.വിഷ്ണു എം ഐ എന്നിവർ ദുരന്ത പ്രതിരോധമാർഗങ്ങൾ അഭ്യസിപ്പിച്ചു. വിമൻസ് സെൽ കോർഡിനേറ്റർ ശ്രീമതി എലിസബത്ത് ജോസഫ് സ്വാഗതവും ഡോ.ബീന പോൾ ആമുഖപ്രഭാഷണവും നടത്തി. രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി സ്നേഹാ ജസ്റ്റിൻ നന്ദിയും പറഞ്ഞു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments