Latest News
Loading...

റവ. ഹെൻറി ബേക്കർ(ജൂനിയർ) മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഇന്ന് മുതൽ




ഇരുമാപ്ര: 13-ാ മത് റവ. ഹെൻറി ബേക്കർ (ജൂനിയർ) വോളിബോൾ ടൂർണ്ണമെൻ്റ് ഇരുമാപ്രയിൽ ഇന്ന് മുതൽ ആരംഭിക്കും. റവ. ഹെൻറി ബേക്കർ ജൂനിയർ സ്റ്റേഡിയത്തിൽ വച്ച് 2024 ഫെബ്രുവരി 24 ശനിയാഴ്ച മുതൽ മാർച്ച് 1 വരെ നടത്തപ്പെടുന്ന ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം ശ്രീ. മാണി സി. കാപ്പൻ 
എം എൽ എ നിർവഹിക്കും.  

ഇരുമാപ്ര സെൻ്റ് പിറ്റേഴ്സ് സിഎസ്ഐ ഇടവകയുടെ 175-ാം റവ. ഹെൻറി ബേക്കർ (ജൂനിയർ) പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചാണ് ടൂർണമെൻ്റ് നടത്തപ്പെടുന്നത്.
ഇന്ന് വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇരുമാപ്ര ഇടവക വികാരി റവ. റോയിമോൻ പി.ജെ അദ്ധ്യക്ഷത വഹിക്കും. മൂന്നിലവ് ഗ്രാമ പഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ശ്രീമതി ഷാൻ്റിമോൾ സാം മേലുകാവ് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് മെമ്പർ ശ്രീമതി ഷൈനി ബേബി മൂന്നിലവ് ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ശ്രീ ചാർളി ഐസക്ക് എന്നിവർ ആശംസകൾ അർപ്പിക്കുന്നതാണ്. 
 
മാർച്ച് 1 ന് മൂന്നിലവ് ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ് ശ്രീ. പി. എൽ. ജോസഫ് ൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീകല ആർ. സമ്മാനദാനം നിർവ്വഹിക്കുന്നതും ഇടവക വികാരി റവ. റോയിമോൻ പി.ജെ. ആശംസകൾ അർപ്പിക്കുന്നതുമാണ്.





ഇന്ന് മൈത്രി ആനക്കല്ലും - കോളപ്ര സിക്സേഴ്സും തമ്മിൽ മത്സരിക്കും. 
 നാളെ മങ്കൊമ്പും - മുട്ടം ശക്തിയും തമ്മിൽ മത്സരിക്കും.  26-ാം തീയതി തിങ്കളാഴ്ച്ച ഇരുമാപ്ര സിക്സേഴ്സും - വൈ. എം. സി. ചൊവ്വൂർ ഉം തമ്മിലും 27-ാം തീയതി ചൊവ്വാഴ്ച്ച വൈ.എം. എള്ളുമ്പുറവും - കാഞ്ഞിരപ്പള്ളിയും തമ്മിലും മത്സരിക്കുന്നതാണെന്ന് 
ടൂർണമെൻ്റ് കൺവീനർമാരായ ജോർജ് ക്രിസ്റ്റി ജോൺസ് പന്തക്കല്ലുങ്കൽ, ജെസ്റ്റിൻ സാം ജോസ് കാവനാശ്ശേരിൽ, ജോയ്ൻ്റ് കൺവീനർ ജോയ്സൺ മാനുവേൽ പുളിയന്മാക്കൽ, ട്രെഷറാർ കിഷോർ ജോൺസ് മാടക്കല്ലുങ്കൽ, പബ്ലിസിറ്റി കൺവീനേഴ്സ് സനൽ സൈമൺ അറയ്ക്കൽ, ജോബിൻ ജെയിംസ് താഴ്ത്തുമാടക്കല്ലുങ്കൽ എന്നിവർ അറിയിച്ചു.




ടൂർണമെൻ്റിൽ ഒന്നാസ്ഥാനം നേടുന്ന ടീം ന് ഇരുമാപ്ര സെൻ്റ് പീറ്റേഴ്സ് സി.എസ്.ഐ. ചർച്ച് നൽകുന്ന റവ. ഹെൻറി ബേക്കർ (ജൂനിയർ) മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കയ്യാലക്കകത്ത് ജോൺ & ഏലീയാമ്മ ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കെ.ജെ. ഹെസക്കിയേലിൻ്റെ ഓർമ്മയ്ക്കായ് നൽകുന്ന ക്യാഷ് അവാർഡും ലഭിക്കും

രണ്ടാം സ്ഥാനം നേടുന്ന ടീം ന് തോമസ് ജോൺ കാവനാശ്ശേരിൽ നൽകുന്ന കെ.എം. ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും

കൂടാതെ ബെസ്സ് ഒഫൻ്റ് ന് ഷാൻജൽ & ഹെഗൽ അനീഷ് കുരുവിള കാവുംവാതുക്കൽ നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയും,
ബെസ്റ്റ് ഡിഫൻ്റിന് അമേയ അജീഷ് അരീക്കൽ നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയും, ബെസ്റ്റ് പ്ലെയർ ന് ഇമ്മാനുവേൽ & ഇവാനിയ സാൻജോ പാറശ്ശേരിൽ നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും. മത്സരങ്ങൾ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്നതാണ്.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments