പാലാ നഗരസഭയുടെയും മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ എന്റര്‍പ്രെണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയന്‍ സംഘടിപ്പിച്ചു. ക്യാമ്പെയ്ന്‍ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. മിനി കോണ്‍ഫന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ലീന സണ്ണി അധ്യക്ഷയായിരുന്നു. താലൂക്ക് വ്യവസായ ഓഫീസര്‍ സിനോ ജേക്കബ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ആന്റോ പടിഞ്ഞാറേക്കര, അഡ്വ. ബിനു പുളിക്കക്കണ്ടം, ജോസിന്‍ ബിനോ, സാവിയോ കാവുകാട്ട്, ബിന്ദു മനു, മായാ പ്രദീപ് ,സുചിത്ര സജീവ് എന്നിവര്‍ പ്രസംഗിച്ചു.
സംരംഭങ്ങളെയും സംരംഭ ആശയങ്ങളെയും, അതിന്റെ ഏറ്റവും അടിസ്ഥാന തലത്തില്‍ തന്നെ നീണ്ട കൈത്താങ്ങ് നല്‍കിക്കൊണ്ട് സംരംഭക മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഒരു അധിക ആക്കം പകര്‍ന്നുകൊണ്ട്, വ്യവസായ വാണിജ്യ വകുപ്പ് സംസ്ഥാനത്തുടനീളമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചുവരുന്നു. പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളിലേക്കും സേവനങ്ങളിലേക്കും വലിപ്പച്ചെറുപ്പമില്ലാതെ സംരംഭകര്‍ക്ക് പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു സുസ്ഥിര ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് കാമ്പയിന്‍ ശ്രമിക്കുന്നത്.
പ്രാദേശിക കമ്മ്യൂണിറ്റികള്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള എല്ലാ പദ്ധതികളെക്കുറിച്ചും പിന്തുണാ സംവിധാനങ്ങളെക്കുറിച്ചും അവരെ അറിയിക്കാന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പ്രയത്‌നമാണ് ഇത്. സംരംഭക ആശയത്തിന് കൈത്താങ്ങ് നല്‍കുക, ആവശ്യമായ ലോണ്‍ - ലൈസന്‍സ് - സബ്‌സിഡി സപ്പോര്‍ട്ട് നല്‍കുക, മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ട് ഇങ്ങനെ വൈവിധ്യ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടുള്ള സര്‍ക്കാര്‍ സ്‌കീമുകള്‍ പദ്ധതികള്‍ എന്നിവ എല്ലാവരിലേക്കും എത്തിക്കുന്നതിനും ആണ് ഈ പരിപാടി ലക്ഷ്യം വയ്ക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments