Latest News
Loading...

ചീരാംകുഴി-പാനായിൽ റോഡിന് വീതി കൂടും.




പാലാ: റോഡിന് വീതി കൂട്ടിയപ്പോൾ എട്ടോളം വൈദ്യുത തൂണുകൾ റോഡിന് മദ്ധ്യത്തിലായതോടെ റോഡ് നവീകരണം മുടങ്ങി. കവീകുന്ന് ചീരാംകുഴി - പാനായിൽ ചെക് ഡാം റോഡിൻ്റെ ടാറിംഗാണ് മുടങ്ങിക്കിടക്കുന്നത്. വൈദ്യുത തൂണുകൾ കാരണം സുഗമമായ ഇരു നിര വാഹന ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്.



ഇതു സംബന്ധിച്ച് വാർഡ് കൗൺസിലർ ജോസ് ചീരാംകുഴി നഗരസഭാ കൗൺസിലിൽ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് നഗരസഭയിലെ ഏഴ് എട്ട് വാർഡുകളിലൂടെയുള്ള റോഡിലെ വൈദ്യുത തൂണുകൾ മാറ്റുവാൻ നടപടിയായത്. 40000 ൽ പരം രൂപ ഇതിനായി വൈദ്യുത ബോർഡിന് നൽകും.വൈദ്യുത തൂണുകൾ മാറ്റി എത്രയും വേഗം റീ ടാർ ചെയ്ത് തകർന്ന കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് ചെയർമാൻ ഷാജു.വി.തുരുത്തൻ പറഞ്ഞു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments