Latest News
Loading...

കിണറ്റില്‍ വീണ നായയെ രക്ഷപെടുത്തി



ഈരാറ്റുപേട്ട എംഇഎസ് കവലയില്‍ കിണറ്റില്‍ വീണ നായയെ  ഫയര്‍ഫോഴ്‌സും ടീം എമര്‍ജന്‍സിയും ചേര്‍ന്ന് രക്ഷപെടുത്തി. ആര്‍എച്ച്എം റഹ്‌മാനിയയുടെ വീട്ടിലെ കിണറ്റിലാണ് ഗര്‍ഭിണിയായ നായ വീണത്. രാവിലെ നായയെ കിണറ്റില്‍ കണ്ടതിനെ തുടര്‍ന്ന് ടീം എമര്‍ജസിയെ വിവരമറിയിച്ചു. 



അഷ്‌റഫ്കുട്ടിയുടെ നേതൃത്വത്തില്‍ നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കിണറ്റിലിറങ്ങി വല ഉപയോഗിച്ചാണ് നായയെ പുറത്തെടുത്തത്. വെള്ളത്തില്‍ കൈകാലിട്ടടിച്ച നായയ്ക്കായി നാട്ടുകാര്‍ ഇട്ടുകൊടുത്ത കമ്പില്‍ കുരുങ്ങിയ നിലയിലായിരുന്നു നായ. 





കഴിഞ്ഞ ദിവസം വാഹനമിടിച്ച് പരിക്കേറ്റ നായയെ എമര്‍ജന്‍സി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കിയിരുന്നു. ഈ നായ സുഖം പ്രാപിച്ചുവരികയാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments