Latest News
Loading...

സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ ഫെബ്രുവരി 4 മുതൽ



മേലുകാവ്. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41 ാമത് കൺവൻഷൻ 2024 ഫെബ്രുവരി 4 (ഞായർ) മുതൽ 11 (ഞായർ) വരെ ബേക്കർഡേൽ ചാലമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ മൈതാനത്തു നടക്കും. ഫെബ്രുവരി 4-ാം തിയതി വൈകിട്ട് 6ന്, ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. കെ.ജി.ദാനിയേൽ പ്രർഥനയ്ക്കു നേതൃത്വം നൽകും.





മാർത്തോമ്മാ സഭ വികാരി ജനറലും കൊട്ടരക്കര പുനലൂർ മഹായിടവക സെക്രട്ടറിയുമായ റവ. കെ.വൈ.ജേക്കബ്, റവ. വില്ല്യം ഏബ്രഹാം (മധ്യകേരള മഹായിടവക), റവ.ഡോ. മോത്തി വർക്കി (മാർത്തോമ്മാ സെമിനാരി കോട്ടയം), റവ.ഡോ. വിനോദ് സൈലസ് (ഗുരുകൽ സെമിനാരി, ചെന്നൈ), റവ. വിജു വർക്കി ജോർജ് (മധ്യകേരള മഹായിടവക), റവ. എസ്.എം.പ്രസാദ് ദാസ് (സൗത്ത് കേരള മഹായിടവക), ഇവാ. പുഷ്പരാജ് വിരാലിപുരം (കെ.യു.ടി.എസ്) മിസ്സിസ്, രേണു മാമ്മൻ (അടിമാലി), ബെഞ്ചമിൻ മോസ്സസ് (തിരുവനന്തപുരം), തോമസ് വർഗ്ഗീസ് (റാന്നി) എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.




'ആത്മാവിൽ ആരാധന: ദൈവ പ്രസാദം' എന്നതാണ് കൺവൻഷൻ ചിന്താവിഷയം. ദിവസവും രാവിലെ 10നും ഉച്ചയ്ക്ക് 2നും വൈകിട്ട് 6നും യോഗങ്ങൾ നടക്കും. 5 ാം തീയതി മുതൽ 9 ാം തീയതി വരെ രാവിലെ 8ന് ബേക്കർഡേൽ സെൻറ്. ആൻഡ്രൂസ് സി. എസ്.ഐ ദേവാലയത്തിൽ ബൈബിൾ ക്ലാസ്സുകൾ ഉണ്ടാകും. ഓരോ ദിവസത്തെയും ആരാധനകൾക്ക് വിവിധ വൈദിക ജില്ലകൾ നേതൃത്വം നൽകും. കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


11 ഞായർ രാവിലെ 10ന് കൺവൻഷൻ പന്തലിൽ വിശുദ്ധ സംസർഗ ശുശ്രൂഷ നടക്കുമെന്ന് മഹായിടവക അൽമായ സെക്രട്ടറി വർഗ്ഗീസ് ജോർജ്, വൈദിക സെക്രട്ടറി റവ. ടി.ജെ. ബിജോയ്, ട്രഷറർ വി. പി.സി.മാത്യുക്കുട്ടി, റജിസ്ട്രാർ ടി. ജോയ്കുമാർ, ജനറൽ കൺവീനർമാരായ റവ. ജോണി ജോസഫ്, റവ. മാക്സിൻ ജോൺ, പി.ജെ.ജോർജ്കുട്ടി, പബ്ലിസിറ്റി കൺവീനർ റവ. ജെഫേഴ്സൺ പി.ജോൺസൺ, പി.ആർ.ഒ മാരായ വിജു പി.ചാക്കോ, റോബിൻ ഐസക് എന്നിവർ അറിയിച്ചു



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments