പൂഞ്ഞാര്‍ കൈപ്പള്ളി റോഡില്‍ എസ് വളവിന് സമീപം റോഡിനോട് ചേര്‍ന്ന് നടത്തിവന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ കത്ത് നല്കി. താഴത്തെ വളവിന് സമീപം റോഡിനോട് തൊട്ടുചേര്‍ന്ന് വഴി വെട്ടിയാണ് നിര്‍മാണം നടന്നുവന്നിരുന്നത്. ഇവിടെ നിന്നും അനധികൃതമായി വന്‍തോതില്‍ കല്ല് കടത്തിയതായും ആക്ഷേപമുയര്‍ന്നിരുന്നു.
വീട് , ഫാം നിര്‍മാണത്തിനായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കിഴക്കാംതൂക്കായ മലഞ്ചെരിവായ ഇവിടെ വന്‍തോതിലുള്ള നിര്‍മാണപ്രവര്‍ത്തനം അപകടകരമാണെന്നാണ് ആക്ഷേപമുയരുന്നത്. വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നിര്‍മാണം സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാനാവാതെ വന്നതോടെ സ്‌റ്റോപ് മെമ്മോ നല്കുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments