Latest News
Loading...

NIA അനേഷിക്കണമെന്ന് കോണ്‍ഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി




പൂഞ്ഞാര്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് ആറ്റുച്ചാലിലിനെ പള്ളി മുറ്റത്ത് വച്ച് വണ്ടി ഇടിപ്പിച്ചു, അക്രമിച്ച സംഭവത്തില്‍, പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി, ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. നാടിന്റെ മത സൗഹൃദവും ക്രമ സമാധാനവും തകര്‍ക്കുന്ന സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം, കേരളത്തിലെ ആഭ്യന്തരാ വകുപ്പിന്റെ വീഴ്ചയാണ്.



ഇതിനു മുന്പും, പൂഞ്ഞാര്‍ പള്ളി വക പ്രാര്‍ത്ഥന സ്ഥലങ്ങളില്‍ അതിക്രമിച്ചു കേറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍, കേന്ദ്ര അനേഷണ ഏജന്‍സിയായ N I A - യെ, ഇതിന്റെ അനേഷണം ഏല്‍പ്പിക്കണമെന്ന് യോഗം അവശ്യപ്പെട്ടു. 





മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് റോജി തോമസ് മുതിരന്തിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ടോമി മാടപള്ളി, M C വര്‍ക്കി, വിജയ കുമാരന്‍ നായര്‍, സിബി കണ്ണംപ്ലാക്കല്‍, സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, P G ജനാര്‍ദ്ദനന്‍,. ബേബി കുന്നും പുരയിടം, ജോയി കല്ലാറ്റ്, മാത്യു തുരുത്തേല്‍, മധു പൂതകുഴിയില്‍, ആന്‍ഡേഴ്‌സണ്‍ പുളിക്കട്ട്,  ജോഷി പള്ളിപറമ്പില്‍
ജോളിച്ചന്‍ വലിയ പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments