Latest News
Loading...

ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 22




മീനച്ചിലാറിനു കുറുകേ പുതിയതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 22 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പി.ഡബ്ല്യു.ഡി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും മാണി സി. കാപ്പന്‍ എം.എല്‍.എ.യും അറിയിച്ചു.  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉള്‍പ്പെടെയുള്ള വിവിധ ജനനേതാക്കള്‍ ചേര്‍പ്പുങ്കല്‍ പാലത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. 



കടുത്തുരുത്തി - പാലാ അസംബ്ലി മണ്ഡലങ്ങളെ  ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചേര്‍പ്പുങ്കല്‍ സമാന്തരപാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടുകൂടി ചേര്‍പ്പുങ്കല്‍ പഴയ പാലത്തില്‍ നിലനിന്നിരുന്ന സങ്കീര്‍ണ്ണമായ യാത്രാപ്രതിസന്ധിക്കും അപകടാവസ്ഥയ്ക്കും പരിഹാരമുണ്ടായിരിക്കുകയാണ്. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ദേവാലയം, മെഡിസിറ്റി ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങള്‍, ആയിരക്കണക്കിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം അനുഗ്രഹപ്രദമാകുന്ന വികസന പദ്ധതിയാണ് ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മ്മിച്ചതിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.യും മാണി സി. കാപ്പന്‍ എം.എല്‍.എ.യും വ്യക്തമാക്കി. 





.പി.ഡബ്ല്യു.ഡി. മന്ത്രിയായി 2008 - 2009 കാലഘട്ടത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. പ്രവര്‍ത്തിച്ചിരുന്ന സന്ദര്‍ഭത്തിലാണ് ചേര്‍പ്പുങ്കല്‍ പാലം നിര്‍മ്മാണത്തിനുവേണ്ടി 9 കോടി രൂപയുടെ സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയത് തുടര്‍ന്ന് പാലം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തവിധത്തില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉള്‍പ്പെടെയുള്ള നിയമയുദ്ധത്തെ അഭിമുഖീകരിക്കേണ്ടതായി വന്നു. പി.ഡബ്ല്യു.ഡി.യുടെ ഭരണരംഗത്ത് വിവിധങ്ങളായ സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി പാലം നിര്‍മ്മാണം വീണ്ടും തടസ്സപ്പെടുന്ന അവസ്ഥയുണ്ടായി. ഇത്തരത്തിലുള്ള പ്പശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മോന്‍സ് ജോസഫ് എം.എല്‍.എ.യും മാണി സി. കാപ്പന്‍ എം.എല്‍.എ.യും നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പി.ഡബ്ല്യു.ഡി. മന്ത്രി മുഹമ്മദ് റിയാസ് ഉന്നതതലയോഗം വിളിച്ചുകൂട്ടിയതിനെ തുടര്‍ന്നാണ് വകുപ്പുതലത്തിലുണ്ടായ പിഴവുകള്‍ പരിഹരിക്കാന്‍ സാഹചര്യമുണ്ടായത്. ഇതേ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരിക്കുകയുമാണ്. 


ചേര്‍പ്പുങ്കല്‍ സമാന്തരപാലത്തിന്റെ ഉദ്ഘാടന പരിപാടികള്‍ വിജയകരമാക്കി മാറ്റുന്നതിനുവേണ്ടി പ്രാദേശിക ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അഭ്യുദയകാംക്ഷികളും പങ്കെടുത്തുകൊണ്ടുള്ള ആലോചനായോഗം ഫെബ്രുവരി 16 ഉച്ചയ്ക്ക് 12.30 ന് ചേര്‍പ്പുങ്കല്‍ പള്ളിമേടയില്‍ വിളിച്ചു ചേര്‍ക്കുമെന്ന് എം.എല്‍.എ. മാര്‍ അറിയിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments