സംസ്ഥാന ബജറ്റില്‍ പാലാ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് തുക അനുവദിച്ചു. 7 കോടി രൂപയാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. സിന്തറ്റിക് ഇളകി പൊട്ടിപ്പൊളിഞ്ഞ ട്രാക്ക് നവീകരണത്തിന് ഇതോടെ നടപടിയാകും. ട്രാക്ക് നവീകരണത്തിന് വലിയ തുക വേണ്ടിവരുമെന്നതിനാല്‍ നഗരസഭയ്ക്ക് ഇത് നടപ്പാക്കാനാകുമായിരുന്നില്ല. തുടര്‍ന്ന് ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭിക്കുകയായിരുന്നു.
മേഖലയിലെ കായിക താരങ്ങള്‍ക്ക് പ്രഖ്യാപനം ഗുണകരമാകും. വര്‍ഷം തോറും നിരവധി മേളകള്‍ നടക്കുന്ന പാലാ സ്റ്റേഡിയത്തിലെ ട്രാക്ക് നവീകരണം കായികതാരങ്ങള്‍ക്കും അനുഗ്രഹമാകും. നവകേരള സദസ് പാലായിലെത്തിയപ്പോള്‍ തോമസ് ചാഴിക്കാടന്‍ എംപി ഈ ആവശ്യം വേദിയില്‍ ഉന്നയിച്ചിരുന്നു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments