ബജറ്റിൽ ഇടം പിടിച്ച് പാലായ്ക്കായി നിരവധി പദ്ധതികൾ. കായിക മേഖലയ്ക്കായി സിന്തറ്റിക് ട്രാക്കിൻ്റെ പുനരുദ്ധാരണത്തിനും സ്റ്റേഡിയം നവീകരണത്തിനുമൊപ്പം ഗ്യാലറിക്കും സ്പോർട്ട്സ് അക്കാഡമിക്കും തുക ഉൾപ്പെടുത്തിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് നവീകരിക്കുവാൻ നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ദിവസം ജോസ്.കെ.മാണി എം.പി മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും നടത്തിയ ചർച്ച ഫലം കണ്ടു. ഇതേ തുടർന്ന് എസ്റ്റിമേററ് തുകയായ 7 കോടി രൂപയും അനുവദിച്ചു.
.ഇതോടൊപ്പം മീനച്ചിലാറിനു കുറുകെ അരുണാപുരത്ത് റെഗുലേറ്റർ കം ബ്രിഡ്ജിനായി 3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ടൂറിസം മേഖലയ്ക്കായി ഇല്ലിക്കകല്ലിൽ റോപ് വേയ്ക്കും'യാത്രിനിവാസിനും തുക കൊള്ളിച്ചിട്ടുണ്ട്. പാലായിൽ റബ്ബർ അധിഷ്ഠിത വ്യവസായ പാർക്ക്, അരുണാപുരത്ത് വിനോദ പാർക്ക് എന്നിവയ്ക്കും കൊട്ടാരമറ്റത്ത് ഫ്ലൈ ഓവറിനും സംസ്ഥാന പാതയിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപം കൊണ്ട് ഗതാഗതം മുടങ്ങുന്ന മൂന്നാനി ഭാഗം ഉയർത്തുന്നതിനും തുക വകകൊള്ളിച്ചിട്ടുണ്ട്. പഴുക്കാക്കാനം - പാമ്പനാകവല - കുമ്പളങ്ങാനം റോഡ്, കാഞ്ഞിരം കവല - മേച്ചാൽ - നരിമറ്റം - കോലാനി റോഡുകൾ ബി.എം & ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനും തുകകൊള്ളിച്ചു.
മുത്തോലി -ഇടയാററ് റോഡിൽ പാലം, തലപ്പുലം ഹരിജൻ വെൽഫെയർ സ്കൂൾ നിർമ്മാണം; പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബിനും, ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിനും ബജറ്റിൽ ശുപാർശയുണ്ട്. വിശദമായ എസ്റ്റിമേറ്റ് തയ്യാർ ചെയ്ത് ഓരോന്നിനും പ്രത്യേകം ഭരണാനുമതി ലഭ്യമാകുന്ന മുറയ്ക്ക് മാത്രമെ ഈ പദ്ധതികൾ നടപ്പിലാക്കുവാൻ കഴിയൂ.
പാലാമണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് ബജറ്റിൽ തുക അനുവദിച്ച ധനകാര്യ വകുപ്പുമന്ത്രിയെ എൽ.ഡി.എഫ് നേതൃയോഗം അഭിനന്ദിച്ചു.
ജനറൽ ആശുപത്രി റോഡ് വികസനം ബജറ്റിൽ ഇടം പിടിച്ചു.
തുടർനടപടികൾ നിലച്ചതിനെ തുടർന്ന് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ മന്ദീഭവിച്ച പാലാ ജനറൽ ആശുപത്രി റോഡ് വികസനത്തിന് വീണ്ടും പച്ചക്കൊടി. കെ.എം.മാണി ധന കാര്യ മന്ത്രി ആയിരുന്നപ്പോൾ ഭൂമി ഏറ്റെടുക്കലിനും റോഡ് നിർമ്മാണത്തിനുമായി 3.5 കോടിയുടെ ഭരണാനുമതി നൽകുകയും സർവ്വേ നടത്തി ഏറ്റെടുക്കാനുള്ള സ്ഥലത്തിൻ്റെ അതിർത്തി കല്ലിട്ട് തിരിക്കുകയും ചെയ്തിരുന്നു. ചില ഭൂഉടമകളുടെ എതിർപ്പിനെ തുടർന്ന് തുടർ നട പടികൾ നിലയ്ക്കുകയായിരുന്നു. ഏറ്റുമാനൂർ - പാലാ സംസ്ഥാന പാതയേയും - പാലാ ബൈപാസിനേയും ബന്ധിപ്പിക്കുന്ന നഗരമദ്ധ്യത്തിലെ ഈ റോഡിന് ഇരു നിര വാഹന ഗതാഗതത്തിന് ആവശ്യമായ വീതിയില്ലാത്തത് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ആശുപത്രി കാഷ്വാലിറ്റിയിലേക്ക് സുഗമമായി കയറി ഇറങ്ങുവാൻ തടസ്സമുണ്ട്.
വാട്ടർ അതോറിട്ടി ഓഫീസുകൾ, ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾ, പൊതുസ്മശാനം, ഹോമിയോ ആശുപത്രി, അരാധനാലയം, ആഡിറ്റോറിയം എല്ലാം ഈ റോഡിൻ്റെ ഓരത്താണുള്ളത്.
റോഡ് വീതി കുട്ടി നിർമ്മിക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ജില്ലാ വികസന സമിതിയും തുടർച്ചയായി ആവശ്യപ്പെട്ടു വരികയായിരുന്നു. ബജറ്റിൽ ഉൾപ്പെടുത്തപ്പെട്ടതോടെ തുടർ നടപടികൾ സ്വീകരിക്കുവാൻ കഴിയുമെന്ന് മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments