Latest News
Loading...

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു



സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങളും വഴിയാത്രക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം സ്ഥാപിച്ചു. സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും ശിക്ഷാർഹമാണ് എന്ന് ഓർമ്മിപ്പിക്കുന്ന ബോർഡുകളും ഇതിൽ ഉൾപ്പെടും. ഈരാറ്റുപേട്ട പോലീസ് ഇൻസ്പെക്ടർ പി. എസ്. സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്തു. 


സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ., പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൽ, വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, മീനച്ചിൽ ഈസ്റ്റ് ബാങ്ക് ചെയർമാൻ കെ.എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ, സ്കൂൾ പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, പി.റ്റി.എ. പ്രസിഡൻ്റ് പ്രസാദ് കുരുവിള, എം.പി.റ്റി.എ. പ്രസിഡൻ്റ് ലാലി പി.വി., അധ്യാപക-രക്ഷാകർത്തൃ പ്രതിനിധികൾ, എസ്.പി.സി. - എൻ.എസ്.എസ്. അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments