Latest News
Loading...

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു




 നാഷണൽ സർവീസ് സ്കീം എം ജി എച്ച് എസ് എസ് ഈരാട്ടുപേട്ട  ജില്ലാ ആരോഗ്യ വകുപ്പും പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി. കോട്ടയം എസ്എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് രക്ത ദാന ക്യാമ്പ് നടത്തിയത്. 



 സ്കൂൾ പ്രിൻസിപ്പാൾ ഫൗസിയ ബീവി അദ്ധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം കെ ഫരീദ് മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ, മാനേജിംഗ് കമ്മറ്റി അംഗം അബ്ദുൾ ഖാദർ എം എഫ് , ഹെഡ്മിസ്ട്രസ്സ് ലീന എം പി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ എന്നിവർ  ആശംസകൾ നേർന്ന് സംസാരിച്ചു.




 124 തവണ രക്തദാനം ചെയ്ത മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി പുരസ്കാരം നേടിയ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ പൊന്നാട അണിയിച്ച് ആദരിച്ചു. പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് മെമ്പർമാരായ റഫീക് അമ്പഴത്തിനാൽ, പ്രിൻസ് ബി എം ടി വി, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, ഡോക്ടർ സൂരജ്, സ്കൂൾ അധ്യാപകർ, എൻ എസ് എസ് , ഗൈഡ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  



      ക്യാമ്പിൽ അൻപതോളം ആളുകൾ രക്തം ദാനം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും സഹോദരങ്ങളും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments