Latest News
Loading...

സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം




ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സെൻ്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിന്റെ ഉദ്ഘാടനം നടന്നു .  ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. 


സ്കൂൾ ശതോത്തര രജത ജൂബിലി സ്മാരകമായാണ് കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്. രാവിലെ 11. ന് നടകന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സക്കറിയസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 92 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments