Latest News
Loading...

മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.



ഉഴവൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ വള്ളിച്ചിറ പനന്തോട്ടത്തിൽ വീട്ടിൽ അനന്തു തങ്കച്ചൻ (23),പാലാ വള്ളിച്ചിറ വെള്ളംകുന്നേൽ വീട്ടിൽ ആദർശ് സുരേന്ദ്രൻ (24), പാലാ വലവൂർ മാന്തോട്ടത്തിൽ വീട്ടിൽ അനന്തു (20) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 


ഇന്നലെ വൈകുന്നേരം 4:40 മണിയോടുകൂടി ഉഴവൂർ ടൗൺ ഭാഗത്ത് വച്ച് സ്കൂൾ വിദ്യാർത്ഥികളും,നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ഇതറിഞ്ഞ് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് ഇവരെ പിന്തിരിപ്പിക്കുന്നതിനിടയിൽ ഇവർ മൂന്നുപേരും ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. 




ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ നോബിൾ പി.ജെ യുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

ആക്രമണത്തിന്റെ വീഡിയോ ഇവിടെ കാണാം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments