Latest News
Loading...

സിവിൽ സർവീസ് കോച്ചിംഗ്, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ



പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ, സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം ജോതിസ് മോഹൻ ഐആർഎസ് നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തി. 



സ്കൂൾ മാനേജർ ഫാ.ജോർജ് മടുക്കാവിൽ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. സ്കൂൾ അസി.മാനേജർ ഫാ. തോമസ് മധുരപ്പുഴ, പിടിഎ പ്രസിഡണ്ട് ശ്രീ.സജി കദളിക്കാട്ടിൽ,എംപിറ്റിഎ പ്രസിഡന്റ് ശ്രീമതി.ബിന്ദു സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് സ്വാഗതവും, ജോയൽ ബിജു കൃതജ്ഞതയും പറഞ്ഞു.





     കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷയോട് ആഭിമുഖ്യം ഉണ്ടാകുന്നതിനും, അവരെ വിവിധ മത്സരപരീക്ഷകൾക്ക് സജ്ജരാക്കുന്നതിനും ലക്ഷ്യം വച്ചുള്ളതാണ് ഈ പ്രോഗ്രാം. അധ്യാപകരോടൊപ്പം പ്രഗൽഭരായ മറ്റു വ്യക്തികളും ക്ലാസ് എടുക്കുകയും, പലപ്രകാരത്തിലുള്ള പരിശീലനങ്ങൾ നൽകുകയും ചെയ്യുന്ന ഒരു തുടർപ്രോഗ്രാമാണിത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments