Latest News
Loading...

ചേർപ്പുങ്കൽ സമാന്തര പാലം ഉടൻ തുറക്കും: തോമസ് ചാഴികാടൻ എംപി



പാലാ:  നിർമ്മാണം പൂർത്തിയാക്കിയ ചേർപ്പുങ്കൽ സമാന്തര പാലം ഉടൻ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എംപി. നവകേരള സദസ്സിലടക്കം ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യം താൻ ഉന്നയിച്ചിരുന്നെന്നും  പാലം പണി പൂർത്തിയാകുന്നത് ഏറെ അഭിമാനവും സന്തോഷവും നൽകുന്നുവെന്നും അദേഹം പറഞ്ഞു. നിർമ്മാണം പൂർത്തിയാക്കിയ പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംപി. 




പാലം പണി തടസ്സപ്പെട്ട സമയം പൊതുമരാമത്ത് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. മന്ത്രി ഉന്നതതല യോഗം വിളിച്ച് സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പണി പുനരാംരംഭിച്ചു. ഇപ്പോൾ നിർമ്മാണം പൂർത്തിയായി. പെയിന്റിങ് ജോലികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. അത് പൂർത്തിയാക്കി മന്ത്രിമാരെ കൂടി കണ്ട് ഉദ്ഘാടന തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.




എംപിക്കൊപ്പം കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ബോബിച്ചൻ , കേരളാ കോൺഗ്രസ് എം ജില്ലാ സെക്രട്ടറി പ്രദീപ് വലിയ പറമ്പൻ, നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, സി പി എം അയർക്കുന്നം ഏരിയാ സെക്രട്ടറി പി എൻ ബിനു, നേതാക്കളായ നിമ്മി ട്വിങ്കിൾ രാജ്, സെന്നി സെബാസ്റ്റ്യൻ, സണ്ണി നായ്പുരയിടം, ജെയ്സൺ കുഴികോടിൽ, ഇ എം ബിനു, കെ എസ് ജയൻ, കെ അയ്യപ്പൻ, കെ സുരേഷ്, അപ്പച്ചൻ പാറത്തൊട്ടി, കെ എസ് രാജു, ഡെന്നിച്ചൻ കാരാമയിൽ എന്നിവരുമുണ്ടായിരുന്നു.




സമാന്തര പാലം പൂർത്തിയായതോടെ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. ആയിരക്കണക്കിന് നാട്ടുകാർക്ക് പുറമെ നിരവധി തീർത്ഥാടകർ എത്തുന്ന ചേർപ്പുങ്കൽ ഉണ്ണി മിശിഹാ പള്ളി, 
മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ എത്തുന്ന രോഗികൾ അടക്കം എല്ലാവർക്കും പാലത്തിന്റെ പ്രയോജനം ലഭിക്കും.

തോമസ് ചാഴിക്കാടൻ സംസാരിക്കുന്നു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments