Latest News
Loading...

അപകടത്തില്‍ യുവാവ് മരിച്ചു




പനയ്ക്കാപ്പാലത്ത് രാത്രി ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഭരണങ്ങാനം നരിയങ്ങാനം സ്വദേശി കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. രാത്രി 8 മണിയോടെയായിരുന്നു അപകടം. 



കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മിയുടെ അനിയത്തിയുടെ മകനാണ് ജോഫിന്‍. ജോഫിന്റെ മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയില്‍. അമ്മ മിനി. സഹോദരി ജോസ്മി. ഉന്നതപഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിന്‍.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments