സുസ്ഥിരവികസനം ലക്ഷ്യമിട്ട് നൂതന പദ്ധതികളുമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റ് സമ്മാനമായി ഫലവൃക്ഷ തൈകൾ നല്കി വ്യത്യസ്ത മാതൃകക്കും പഞ്ചായത്ത് തുടക്കമിട്ടു. ഹരിത പദ്ധതികൾക്ക് മുൻതൂക്കം നല്കിയുള്ള ബഡ്ജറ്റാണ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് വേരനാനി അവതരിപ്പിച്ചത്.
കാർബണ്‍ ന്യൂട്രൽ പഞ്ചായത്ത് എന്ന പദവി കൈവരിക്കുന്നതിനും , ഇന്ത്യന്‍ കാർബണ്‍ ക്രെഡിറ്റ് ട്രെയ്ഡിംഗ് സിസ്റ്റത്തിൽ പങ്കാളിത്തം നേടി ഗ്രാമപഞ്ചായത്തിന്റെ തനത് വരുമാനത്തിന് വ്യത്യസ്ത മാർഗ്ഗം കണ്ടെത്തുകയെന്ന നുതന ആശയം ബഡ്ജറ്റിലൂടെ അവതരിപിക്കപെട്ടു. ഡീസൽ ഒട്ടോകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റൊ വിവിധ പോയിന്റുകളിൽ സോളാര്‍ അധിഷ്ടിത സൗജന്യ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഇലക്ട്രിക് ഒട്ടോകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
ഹരിത ഗ്രഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിന് മരങ്ങൾ സംരക്ഷിക്കുന്നവര്ക്ക് ഇന്സ്ന്റീവ് നല്കുകയെന്ന മറ്റൊരു നൂതന ആശയവും ബഡ്ജറ്റിലുണ്ട്. 80 ഇഞ്ച് ചുറ്റളവ് ഉള്ള മരങ്ങൾ അടുത്ത 10 വർഷത്തേക്ക് സംരക്ഷിക്കുന്നവർക്കാണ് നിലവിലുള്ള മാർക്കറ്റ് വിലയുടെ 5 ശതമാനം തുകയെങ്കിലും ഇൻസൻ്റിവായി നല്കാൻ ഉദ്ദശിക്കുന്നത്. പുതിയ വിടുകൾക്കും, കെട്ടിടങ്ങൾക്കും പെർമിഇറ്റ് നല്കുഷന്നതിനൊപ്പം ഒരു ഫലവൃക്ഷ തൈ നല്കുകയെന്ന പദ്ധതിയും ബഡ്ജറ്റിന്റെ ഹരിത ശോഭയുടെ തെളിവുകളാണ് . 18 കോടി 10 ലക്ഷത്തി 28372 രൂപ വരവും 17 കോടി 47 ലക്ഷത്തി 24900 രൂപ ചിലവും63 ലക്ഷത്തി3472നിക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൻ്റേത്.
പാവപ്പെട്ട കുട്ടികൾക്കുള്ളപഠനസഹായം, ഗവൺമെന്റ് സ്കൂളുകളിലെ കുട്ടികള്ക്ക് കൃത്യമായ ഇടവേളകളിൽ മെഡിക്കൽ പരിശോധന, അംഗൻവാടികൾ എ.സി ആക്കുക തുടങ്ങിയ പദ്ധതികൾക്കായും പണം വകയിരുത്തിയിട്ടുണ്ട്. കുട്ടികളുടെയും, വയോജനങ്ങളുടെയുംവീടുകളിലെത്തി പരിചരണം നല്കുന്നതിനായി വെല്ന്സ് ഹെല്ത്ത് പാക്കേജ്, വയോക്ലബ്ബുകള്‍ എന്നീ പദ്ധതികൾ വഴി വയോജനങ്ങളുടെയും സാമൂഹ്യ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്കിയിട്ടിണ്ട് .
വി. അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിനു സമീപം ഏറ്റുമാനൂർ പൂഞ്ഞാര്‍ സ്റ്റേറ്റ് ഹൈവേയിൽ പ്രീമിയം ടേക്ക് എ ബ്രേക്ക് കം ഷി ലോഡ്ജ്, എം.സി.എഫ് പൂര്ത്തീ കരണം, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ ഉപാധികള്‍ നല്കല്‍, ജംഗ്ഷനുകളുടെ ഉദ്യാനവൽക്കരണം തുടങ്ങിയ പദ്ധതികൾക്കും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.
സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തികൊണ്ട് ഭിന്നശേഷിക്കാർക്കായി ഓൺലൈൻ ഗ്രാമസഭ, ഇ- ഭരണങ്ങാനം മൊബൈല്‍ ആപ്പ്, ചൂണ്ടച്ചേരി എൻജിനീയറിംഗ് കോളേജുമായി ചേർന്ന് ഡിജിറ്റൽ എംപവർമെൻ്റ് തുടങ്ങിയപദ്ധതികള്ളും നടപ്പിലാക്കും.
ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിശ്ചിത സമയത്തിന് മുന്പേു തന്നെ കൈവരിക്കുന്നതിനുള്ള ഭാവനാപൂര്ണ്ണ മായ സ്വപ്ന പദ്ധതികൾക്കൊപ്പം പിന്നോക്ക വിഭാഗങ്ങളും, വയോജനങ്ങളും, ഭിന്നശേഷിക്കാരും, പാര്ശ്വഗവല്ക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരും ഉൾപെടുന്ന സമൂഹത്തെ പൂർണ്ണമായും ഉൾക്കൊ ണ്ടുകൊണ്ടുള്ള ഒരു വികസന നയമാണ് ബഡ്ജറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
ബജറ്റ് ചർച്ചയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിൻസി സണ്ണി , എത്സമ്മ ജോർജ്ജ്കുട്ടി , അനുമോൾ മാത്യു, പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോസ്, ബിജു എൻ.എം., സോബി സേവ്യർ , സുധാ ഷാജി, ബീനാ ടോമി, റെജി മാത്യു, ജോസ്കുട്ടി അമ്പലമറ്റത്തിൽ , രാഹൂൽ ജി.കൃഷ്ണൻ, സെക്രട്ടറി സജിത്ത് മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments