Latest News
Loading...

ശതാബ്ദി നിറവിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ



1924 - ൽ  മിഡിൽ സ്‌കൂളായും തുടർന്ന് പ്രൈമറിസ്കൂളായും  പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ  അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് കർമ്മപഥത്തിൽ നൂറ് വർഷം പൂർത്തിയാക്കുകയാണ്. മികവാർന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ രണ്ടുവർഷങ്ങളിലും പാലാ സബ്ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, വിവിധതലങ്ങളിൽ പ്രശസ്തിയാർജ്ജിച്ച ഒട്ടേറെ പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നുനൽകിയിട്ടുണ്ട് . 



2023 മാർച്ച് 11 ന് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട  ശതാബ്ദിയാഘോഷത്തിന് ഒരു വർഷം നീണ്ട  വൈവിധ്യങ്ങളും  വ്യത്യസ്തങ്ങളുമായ  പ്രവർത്തനങ്ങൾക്ക് ശേഷം  മാർച്ച് 15 ന് തിരശ്ശീല വീഴുകയാണ്. ഇതിനുമുന്നോടിയായി, മാർച്ച് 9 രണ്ടാംശനിയാഴ്ച, ഉച്ചകഴിഞ്ഞ്  രണ്ടുമണിക്ക്  പൂർവ്വാധ്യാപക - വിദ്യാർത്ഥി മഹാസമ്മേളനം (ഓര്‍മ്മച്ചെപ്പ് - 1.0) നടക്കും.  തുടര്‍ന്ന്  സ്‌നേഹവിരുന്ന്, ഗാനസന്ധ്യ എന്നിവയും നടക്കും




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments