വലിയനോമ്പുകാലത്തെ പ്രാർത്ഥനയും ദൈവാരാധനയും തടസപ്പെടുത്തുന്ന രീതിയിൽ പൂഞ്ഞാർ ഫൊറോന പള്ളി അങ്കണത്തിൽ ബഹളമുണ്ടാക്കിയ സാമൂഹിക വിരുദ്ധരെ തടയാൻ ശ്രമിച്ച അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ
ഇന്ന് ഞായറാഴ്ച രാവിലെ വി. കുർബാനയ്ക്ക് പള്ളിയിലെത്തിയ അരുവിത്തുറ ഇടവക ജനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ വായ് മൂടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധത്തിന് വികാരിയച്ചൻ, സഹവികാരിമാർ, കൈക്കാരന്മാർ, യോഗ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ചേർന്ന അരുവിത്തുറ പള്ളി പ്രതിനിധി യോഗം സംഭവത്തിൽ പ്രതിഷേധിച്ച്
പ്രമേയം പാസാക്കി. നീതിപൂർവ്വമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.
മേലിൽ ഇത്തരം വിധ്വംസക പ്രവർത്തികൾ ഉണ്ടാകാതിരിക്കാൻ ഭരണാധികാരികളും നിയമപാലകരും ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വികാരി വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ചു.
ഇടവകയിലെ എ കെസിസി, പിതൃവേദി, എസ് എം വൈഎം, മാതൃവേദി തുടങ്ങിയ ഭക്തസംഘടനകളും സംഭവത്തിൽ പ്രതിഷേധിച്ച് പ്രമേയം പാസാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments