കളക്ടര്‍ വി. വിഗ്നേശ്വരിക്ക് സ്നേഹസമ്മാനം കൈമാറി അനുഗ്രഹ് എസ്. കളരിക്കല്‍. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്‍ സംഘടിപ്പിച്ച 'ഈ ഓണം വരുംതലമുറയ്ക്ക്' ആശംസ കാര്‍ഡ് ജില്ലാതല മത്സരത്തില്‍ (യു.പി. സ്‌കൂള്‍ വിഭാഗം) ഒന്നാം സമ്മാന നേടിയ അനുഗ്രഹ് അവാര്‍ഡ് വാങ്ങുന്നതിനായി കളക്ടറേറ്റില്‍ എത്തിയപ്പോഴാണ് കളക്ടറെ നേരില്‍ കണ്ടു സമ്മാനം കൈമാറിയത്.
ചിരട്ട, പിസ്തയുടെ തൊണ്ട് എന്നിവക്കൊണ്ട് നിര്‍മിച്ച കുഞ്ഞുടുപ്പിന്റെ മാതൃകയിലുള്ള അലങ്കാരവസ്തുവാണ് കളക്ടര്‍ക്ക് സമ്മാനിച്ചത്. അനുഗ്രഹിനെ കളക്ടര്‍ അഭിനന്ദിച്ചു.
പാലാ കാര്‍മ്മല്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനുഗ്രഹ്. പ്രകൃതിദത്ത വസ്തുക്കള്‍ക്കൊണ്ട് അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നതിനോടൊപ്പം ബോട്ടില്‍ ആര്‍ട്ട്, സംഗീതം, നീന്തല്‍ എന്നിവയിലും അനുഗ്രഹ് മുന്നിട്ടു നില്‍ക്കുന്നു. പാലാ മുത്തോലി ശ്രീകുമാര്‍ കളരിക്കല്‍-ആശ ശ്രീകുമാര്‍ ദമ്പതികളുടെ മകളാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments