Latest News
Loading...

അങ്കണവാടി സ്റ്റാഫ് അസ്സോസ്സിയേഷൻ പത്താം സംസ്ഥാനസമ്മേളനം തുടങ്ങി



രാജ്യസേവകരായി പ്രഖ്യാപിക്കണമെന്ന മുദ്രാവാക്യമാണ് അംഗൻവാടി ജീവനക്കാർ ഉയർത്തേണ്ടതെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. അങ്കണവാടി സ്റ്റാഫ് അസ്സോസ്സിയേഷൻ പത്താം സംസ്ഥാനസമ്മേളനം പാലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രാജ്യത്തിൻ്റെ പുരോഗതിക്കായി അങ്കണവാടി ജീവനക്കാർ നല്കുന്ന സേവനം വലുതാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.


രാജ്യസേവകരായി പ്രഖ്യാപിക്കപ്പെട്ടാൽ ആനുകൂല്യങ്ങൾ വർധിക്കുമെന്നും മന്ത്രി ചൂണ്ടികാട്ടി. സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽ മാത്രം എഴുതി വച്ചത് കൊണ്ട് കാര്യമില്ല. ലോകത്ത് ഏറ്റവുമധികം ദരിദ്രരരുള്ളത് ഇൻഡ്യയിലാണെന്നും മന്ത്രി പറഞ്ഞു. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു. 


ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. രാജ്യപുരോഗതിക്കായി പ്രവർത്തിക്കുന്നവരാണ് അംഗൻവാടി ജീവനക്കാരെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പരിപേഷണം, പഠനം, എന്നിവയെല്ലാം ആദ്യഘട്ടത്തിൽ ശ്രദ്ധിക്കുന്നത് അംഗൻവാടി ജീവനക്കാരാണ്. ICDS ൻ്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം കാര്യമായ സഹായം നൽകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട സമയമായി. അംഗൻവാടി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് കേന്ദ്രം പ്രഥമ പരിഗണന നൽകണമെന്നം റോഷി അഗസ്റ്റിൻ ആവശ്യപെട്ടു. 





കൊട്ടാരമറ്റത്ത് നിന്നും പ്രകടനത്തോടെയാണ് സംസ്ഥാന സമ്മേളനം ആരംഭിച്ചത്. ടൗൺ ചുറ്റിനടന്ന പ്രകടനനത്തിൽ നിരവധി അംഗൻവാടി ജീവനക്കാർ പങ്കാളികളായി. മാണി സി കാപ്പൻ MLA, തോമസ് ചാഴിക്കാടൻ എം.പി, നഗരാധ്യക്ഷൻ ഷാജു തുരുത്തൻ, ASA ജനറൽ സെക്രട്ടറി അന്നമ്മ ജോർജ്, LDF ജില്ലാ കൺവിനർ Prof. ലോപ്പസ് മാത്യു, KPCC അംഗം തോമസ് കല്ലാടൻ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ്. എം ടി കുര്യൻ, CPI ജില്ലാ ട്രഷറർ ബാബു കെ ജോർജ്, സാജൻ തൊടുകയിൽ, Dr തോമസ് സി കാപ്പൻ, ബിൻസി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളനം നാളെ സമാപിക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments