Latest News
Loading...

ആം ആദ്മി പാർട്ടി നവരാഷ്ട്രീയ സന്ദേശ യാത്ര 24ന്




ഈരാറ്റുപേട്ട: ആം ആദ്‌മി പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഎപി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിബി ജേക്കബ് കളപ്പുരയ്ക്കപ്പറമ്പിൽ നയിക്കുന്ന നവരാഷ്ട്രീയ സന്ദേശയാത്ര നാളെ (ശനിയാഴ്ച) രാവിലെ 9 ന് പൂഞ്ഞാറിൽ ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം ഫ്ലാഗ് ഓഫ് ചെയ്യും.


മണ്ഡലത്തിലെ പര്യടനത്തിനു ശേഷം വൈകിട്ട് 5.30 ന് ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിൽ ചേരുന്ന സമാപന സമ്മേളനം എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോളജ് റോഡിൽ എഎപി നിയോജക മണ്ഡലം ഓഫിസിന്റെ ഉദ്ഘാടനവും നിർവഹിക്കും.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments