കരൂർ :വൈദിക സമൂഹത്തിന് എതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ ഇനിയും തുടർന്നാൽ പ്രതിഷേധിക്കും യൂത്ത് കോൺഗ്രസ് കരൂർ മണ്ഡലം കമ്മിറ്റി . സെന്റ് മേരിസ് ദൈവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ബൈക്കിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം തികച്ചും അപലപനീയവുമാണ് എന്ന് യൂത്ത് കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡന്റ് അക്ഷയ് ആർ നായർ പറഞ്ഞു.
കുറ്റക്കാർക്ക് എതിരെ എത്രയും പെട്ടന്ന് തന്നെ നടപടി സ്വീകരിക്കണം, ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് കരൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു യൂത്ത് കോൺഗ്രസ് നേതാക്കളായ പൂജ രാജേഷ്, ജോയൽ ജോയ് മണ്ണഞ്ചേരി ,അലക്സ് ചട്‌നാകുഴി, അഖിൽ ബാബു കൊന്നയ്ക്കൽ എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments