Latest News
Loading...

യു.ഡി.എഫ് വിജയം ദൈവനിയോഗം - പ്രതിപക്ഷ നേതാവ്




പാലാ: നഗരസഭയിലെ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യുവിന്റെ വിജയം ദൈവനിയോഗമാണെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പ്രതികരിച്ചു.  

കുറച്ചുകാലങ്ങളായി നഗരസഭയെക്കുറിച്ച് പുറത്തുവരുന്നത് അപമാനകരമായ വാര്‍ത്തകള്‍ മാത്രമായിരുന്നു. തമ്മില്‍തല്ല് മുഖമുദ്രയാക്കിയ ഭരണപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ യുഡിഎഫ് വിജയം.


പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടം പോലും നിഷേധിക്കുന്ന ഏകാധിപത്യമാണ് കൗണ്‍സില്‍ ഹാളിനുള്ളില്‍ ഭരണപക്ഷം നടപ്പാക്കികൊണ്ടിരുന്നത്. 

വാര്‍ഡ് വിഹിതത്തിലെ വിവേചനവും, ഏകാധിപത്യ പ്രവണതകളുമായി അധികാരത്തില്‍ വന്ന അന്നു മുതല്‍ ഇന്നുവരെ മുന്നേറിയവര്‍ക്ക് കിട്ടിയ കാവ്യനീതിയാണ് യുഡിഎഫ് വിജയം.




ഈ സ്ഥാന ലബ്ധി യുഡിഎഫ് ജനങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടി ഉപയോഗിക്കും. ഗവ. ആശുപത്രിയില്‍ അടക്കം നിലനില്‍ക്കുന്ന ദുഷ്പ്രവണതകള്‍ ഇല്ലായ്മ ചെയ്തു ജനങ്ങള്‍ക്കും രോഗികള്‍ക്കും വേണ്ട സൗകര്യം ഉറപ്പാക്കുകയാവും യുഡിഎഫിന്റെ പ്രഥമ അജണ്ടയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ സാമ്പിള്‍ ആണ് ഇന്നത്തെ യുഡിഎഫ് വിജയം. 

ദൈവാനുഗ്രഹവും യുഡിഎഫിനൊപ്പം ആണ് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നേടി കോട്ടയം എംപിയായി തിരഞ്ഞെടുക്കപ്പെടുമെന്നും സതീശ് ചൊള്ളാനി അവകാശപ്പെട്ടു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments