പാലാ : അരുണാപുരം സിഡ്നി മോൺഡിസോറി സ്കൂളിൻ്റെ വാർഷികം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ:സിന്ധുമോൾ ജേക്കബ് ഉത്ഘാടനം ചെയ്തു. ആറുമാസം മുതൽ അറുവയസുവരെ പ്രായമുള്ള കുട്ടികൾക്ക് കെയറും പഠനവും ഉല്ലാസവും ഒന്നിച്ചു നല്കുന്ന ആധുനിക നിലവാര രീതികളാണ് സിഡ്നി സ്കൂളുകളിൽ നടപ്പിലാക്കുന്നത്. കേരളത്തിൽ ഇരുപതോളം സിഡ്നി സ്കൂളുകൾ നിലവിലുണ്ട്.
പാലാ നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു.
സെൻ്റ തോമസ് കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ജയിംസ് മംഗലത്ത്, അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ഷാജി ജോൺ , ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഡയറക്ടർമാരായ ജിൻസ് മരിയ,ജസ്ലിൻ , പ്രൊഫ ദിപക് , ജോസ്മിൻഎന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments