കോട്ടയം: എൽഡിഎഫ് മന്ത്രിസഭയിൽ നിന്ന് ഏ.കെ ശശീന്ദ്രനെ മാറ്റണമെന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. എൻസിപി കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കായായിരുന്നു അദ്ദേഹം. ഈ ആവശ്യം ഉന്നയിച്ച് മുഖമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
NCP ജില്ലാ നേതൃയോഗം തിരുനക്കര ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ് മുരളി തകടിയേലിൻ്റെ അദ്ധ്യക്ഷതയിൽ എൻസിപി സംസ്ഥാന പ്രസിഡൻറ് എൻ എ മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ റോയി വാരിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ഷെവലിയാർ ഷാജി ഫിലിപ്പ്, ഡോ. തോമസ് അഗസ്റ്റിൻ, രാജേഷ് നട്ടാശേരി, കെ എം നൂർജഹാൻ, സവിതാ രാജൻ, എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments