Latest News
Loading...

രാമപുരം കാര്‍ഷികോത്സവം -സ്വാഗതസംഘം രൂപീകരിച്ചു



രാമപുരം: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയുടെയും വിവിധ ഭക്തസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 2024 മാര്‍ച്ച് 10-ാം തീയതി രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ രാമപുരം ഫൊറോനാപള്ളി പാരീഷ് ഹാളില്‍ വച്ച് നടക്കുന്ന കാര്‍ഷിക വിള പ്രദര്‍ശനത്തിന്റെയും വിപണന മേളയുടെയും വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. 



സ്വാഗതസംഘം കണ്‍വീനറായി ബിനു മാണിമംഗലത്തെ തിരഞ്ഞെടുത്തു. കാര്‍ഷികോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വിള പ്രദര്‍ശനവും വിപണനവും, കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക രംഗത്തെ നൂതനാഭിമുഖ്യങ്ങള്‍ പരിചയപ്പെടുത്തല്‍, കാര്‍ഷികോപകരണ വിപണനവും പ്രദര്‍ശനവും, അലങ്കാര മത്സ്യപ്രദര്‍ശനം, ഫുഡ്‌കോര്‍ട്ട്, മികച്ച കര്‍ഷകരെയും സംരംഭകരെയും ആദരിക്കല്‍, കലാപരിപാടികള്‍ മുതലായവ ഉണ്ടായിരിക്കുന്നതാണ്.




രാമപുരം ഫൊറോനാപള്ളി വികാരി റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷനായിരുന്ന യോഗത്തില്‍ ഫാ. ജോണ്‍ മണാങ്കല്‍, ആലീസ് ജോര്‍ജ്ജ്, ബിനു മാണിമംഗലം, തോമസ് പുണര്‍ത്താംകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments