ജീവിത പാതയിൽ വഴുതി വീഴാതെ ക്രിസ്തുവിന്റെ കരം പിടിച്ച്, നീതിയുടെയും ന്യായത്തിന്റെയും വക്താക്കളായി, ദൈവരാജ്യത്തിന്റെ പ്രയോക്തക്കളായി വിശ്വാസികൾ ജീവിക്കണമെന്നു റവ. വില്യം എബ്രഹാം ഓർമ്മിപ്പിച്ചു. സി.എസ്. ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ 41-ാമത് കൺവൻഷന്റെ സമാപന ദിവസത്തിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു.
ഭൂരഹിതരായ സി.എസ്.ഐ സഭാംഗങ്ങളായ 5 പേർക്ക് 5 സെന്റ് സ്ഥലം വീതം നല്കുന്ന ഹെബ് സിബാ ഗാർഡൻ ഭൂദാന പദ്ധതിയുടെ രേഖകൾ സ്ഥലമുടമകളായ അസമ്പ നാപ്പാറ എ.ജെ.തോമസും ഭാര്യ ജാൻസി തോമസും മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസിന് കൈമാറി. സമാപന യോഗത്തിൽ ബിഷപ്പ് ഡോ.കെ.ജി. ദാനിയേൽ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കി. മഹായിടവക ഓഫീസർമാർ , പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ ജോസഫ് മാത്യം എന്നിവർ സമാപന യോഗത്തിൽ നേതൃത്വം നല്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments