സി. എസ്. ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41-ാംമത് കൺവൻഷന് തുടക്കമായി. ഫെബ്രുവരി 4(ഞായർ )മുതൽ 11(ഞായർ) വരെ ചാലമറ്റം എം.ഡി.സി.എം.എസ്. ഹൈസ്കൂൾ മൈതാനത്ത് നടത്തപ്പെടുന്ന കൺവൻഷൻ
ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി. എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
1983 -ൽ മഹായിടവക രൂപീകൃതമാകുമ്പോൾ സുവിശേ ഷികരണം, ഇടയ പരിപാലനം, വികസനം എന്നീ ത്രീമാന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകി. 41-ാം മത് മഹായിടവക കണവൻഷനിൽ ആത്മാവിൽ ആരാധന ദൈവ പ്രസാദം എന്ന വിഷയത്തെ ആസ്പദമാക്കി മഹായിടവക ആകമാനം ചിന്തിക്കുകയാണ്.
കേവലം മണിക്കുറുകൾ കൊണ്ട് അവസാനിക്കുന്നതല്ല ആത്മാവിൽ ഉള്ള ആരാധന. നാം ദൈവത്തെ ആത്മാവിൽ ആരാധിക്കുമ്പോൾ ആ ആരാധന ദൈവ പ്രസാദമായി മറ്റുള്ളവരിലേക്ക് പകരുന്നതാകണം അതാണ് സുവിശേ ഷികരണം. അത് പരിപോഷിപ്പിക്കുന്നത് അജപരിപാലനവും സമൂഹിക പരിപോഷണത്തിന് വികസനവും ആവശ്യമാണ്എന്ന് ബിഷപ് വി.എസ്. ഫ്രാൻസിസ് പറഞ്ഞു.
മാർത്തോമ സഭയുടെ വികാരി ജനറൽ വെരി റവ. കെ. വൈ ജേക്കബ്ബ് വചനശുശ്രൂഷ നിർവ്വഹിച്ചു. വൈദീക സെക്രെട്ടറി റവ. ടി.ജെ. ബിജോയ്, ആത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ് പി. , രെജിസ്ട്രാർ ടി. ജോയ് കുമാർ,
ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി, റവ. ജോസഫ് മാത്യൂ, റവ. ജോണി ജോസഫ് എന്നിവർ സംസാരിച്ചു.
ഗുരംഗൊഡ മിഷൻ പ്രവർത്തനങ്ങൾക്കായി ഒമിനി വാൻ റവ. രാജേഷ് കുഞ്ഞുമോന് കൈമാറി. ഫെബ്രുവരി 5 രാവിലെ 8 ന് ബൈബിൾ ക്ലാസ്
10 ന് നടത്ത പെടുന്ന യോഗത്തിൽ തോമസ് വർഗ്ഗീസ് ഉം
2 മണിക്കും 6 മണിക്കും നടത്ത പെടുന്ന യോഗത്തിൽ റവ. വില്യം എബ്രഹാം ഉം വചന ശുശ്രൂഷ നിർവ്വഹിക്കും. ചേലച്ചുവട് - കൊന്നത്തടി സഭാ ജില്ലകൾ യോഗത്തിന് നേതൃത്വം നൽകും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments