Latest News
Loading...

മിഷണറിമാർ ക്രിസ്തുവിന്റെ വേദന അറിയുന്നവർ- റവ.ഡോ. വിനോദ് സൈലസ്




മനുഷ്യനെ പൂർണ്ണതയിലേക്കും സമൃദ്ധിയായ ജീവനിലേക്കും കൊണ്ടുപോകുക എന്ന ക്രിസ്തു ദർശനം പ്രാവർത്തികമാക്കുന്നവരാണ് മിഷണറിമാർ . ഇന്ത്യൻ ഗ്രാമങ്ങളിലെ അനീതിയും അവികസിത അവസ്ഥയും നിരക്ഷരതയും അജ്ഞതയുമൊക്കെ ക്രിസ്തുവിന്റെ വേദനകളാണന്നും അവ തിരിച്ചറിഞ്ഞ്, പരിഹാരം കാണുന്ന ഓരോരുത്തരും ക്രിസ്തുവിന്റെ മിഷണറിമാരാണെന്നും റവ.ഡോ.വിനോദ് സൈലസ് പ്രസ്താവിച്ചു. 41-ാംമത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ്റെ അഞ്ചാം ദിവസം സഭാപ്രവത്തകരുടേയും മിഷണറിമാരുടേയും യോഗത്തിൽ വചന ശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
 



മൂവാറ്റുപുഴ - ഉപ്പുതറ സഭാ ജില്ലകളും 
സഭാപ്രവർത്തകരും മിഷണറിമാരും ആരാധനയ്ക്ക് നേതൃത്വം നൽകി
 
മഹായിടവക മുൻ അദ്ധ്യക്ഷൻ ബിഷപ് റൈറ്റ് റവ. ഡൊ. കെ.ജി. ദാനിയേൽ അദ്ധ്യക്ഷനായിരുന്നു. 
മഹായിടവക ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നല്കി.




 (9-2-2024 വെള്ളി)

രാവിലെ 8 മണിക് ബൈബിൾ സ്റ്റഡി
10 മണി , 2 മണി യോഗ ങ്ങളിൽ ഇവാഞ്ചലിസ്റ്റ് പുഷ്പരാജ് വിരാലിപുരവും
 6 മണി യോഗത്തിൽ 
റവ. വിജു വർക്കി ജോർജും വചന ശുശ്രൂഷ നിർവ്വഹിക്കും. മഹായിടവക യുവജനപ്രസ്ഥാനവും കട്ടപ്പന സഭാജില്ലയും യോഗങ്ങൾക്ക് നേതൃത്വം നല്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments