വി. അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് സെൻ്റ് പോൾസ് സ്കൂൾ ശതാബ്ദി നിറവിൽ. ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും, സ്മരണിക പ്രകാശനവും, സ്കൂൾ വാർഷികവും ജനുവരി 24 ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാനം ചെയ്യും നിർവഹിക്കും. സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറി റവ ഫാ. ബർക്കുമാൻസ് കുന്നുംപുറം സ്മരണിക പ്രകാശനം നിർവഹിക്കും, തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണവും, മാണി സി കാപ്പൻ എം.എൽ.എ ജുബിലി സന്ദേശവും നൽകും.
മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, പയസ്മൗണ്ട്, ഇടമറുക്, തലനാട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രദേശവാസികളുടെ ആഗ്രഹപ്രകാരമാണ് വാകക്കാട് സ്കൂൾ സ്ഥാപിതമായത്. 1924-ൽ വാകക്കാട് പള്ളി വികാരിയായിരുന്ന റവ.ഫാ ജോർജ്ജ് മുക്കാട്ടുകുന്നേൽ പൊതുജനസഹകരണത്തോടെയാണ് വാകക്കാട് സ്കൂൾ സ്ഥാപിച്ചത്.
1924 ൽ ഇതിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടു അപ്പസ്തോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നൽകി.
ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ എം.പി കേശവപിളള ചമ്പക്കുളം ആയിരുന്നു. 1928-ലാണ് ഇതൊരു പൂർണ്ണ എൽ.പി സ്കൂളായത്. ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വി അൽഫോൻസാമ്മ 1932 - 1933 അദ്ധ്യായവർഷ ത്തിൽ ഈ സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു എന്നത് ഈ സ്കൂളിനും ലഭിച്ച മഹത്തായ ഒരു ഭാഗ്യംതന്നെയാണ്. ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷത്തിൽ നടന്ന അഖില കേരള ചിത്രരചനാ മത്സരങ്ങളും, പൂർവവിദ്യാർത്ഥി സംഗമവും അവിസ്മരണിയമായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments