Latest News
Loading...

ട്രാവലോകം ഹോളിഡേയ്‌സ് നവീകരിച്ച ഷോറൂമിൽ പ്രവർത്തനം ആരംഭിച്ചു

ട്രാവലോകം ഹോളിഡേയ്‌സിൻ്റെ നവീകരിച്ച ഷോറൂം ളാലം പള്ളിക്ക് സമീപം ബൈപാസ്സ്‌ റോഡിൽ  മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റവ. ഫാ. ജോർജ് മാത്യു കോലത്തുപടവിൽ (കല്ലാർ പള്ളി വികാരി, ഇടുക്കി രൂപത) വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.

 ശ്രീ. അനി ഹനീഫ് (പ്രസിഡന്റ്, മൈ കേരളാ ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ) ശ്രീ. ദിലീപ് കുമാർ സ്. (സെക്രട്ടറി, മൈ കേരളാ ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ) എന്നിവർചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. 

ശ്രീ. ആൻ്റണി അഗസ്റ്റിൻ കുറ്റിയാങ്കൽ (പ്രസിഡന്റ് K.V.V.E.S പാലാ യൂണിറ്റ് യൂത്ത് വിങ്), ശ്രീ. ജോൺ മൈക്കിൾ (ജനറൽ സെക്രട്ടറി, K.V.V.E.S പാലാ യൂണിറ്റ് യൂത്ത് വിങ്), ശ്രീ എബിസൺ ജോസ് (ട്രഷറർ, K.V.V.E.S പാലാ യൂണിറ്റ് യൂത്ത് വിങ്) എന്നിവർ സാന്നിധ്യം വഹിച്ചു.

 ഫോഗി നോൾസ് റിസോർട്ട് വാഗമൺ ജനറൽ മാനേജർ ശ്രീ. ജോബി ജോസ് ആദ്യ വിൽപനയുടെ വൗച്ചർ കൈമാറി.

Post a Comment

0 Comments