Latest News
Loading...

കക്കൂസ് മാലിന്യം തള്ളി


sample picture 


തിടനാട് പഞ്ചായത്ത്‌ ഒന്നാം വാർഡ് അമ്പാറനിരപ്പ് കുളംകവല ആരോലി തോട്ടിൽ കക്കൂസ് മാലിന്യം തള്ളി. ബുധൻ വെളുപ്പിനെയാണ് മാലിന്യം തള്ളിയത്. നിരവധി ജനങ്ങൾ ഉപയോഗിക്കുന്ന തോടാണിത്. 



വേനൽ കടുത്തതോടെ ചെറിയ ഓലികൾ കുത്തിയാണ് വെള്ളം ഉപയോഗിക്കുന്നത്. മീനച്ചിലാറിന് നൂറ് മീറ്റർ അകലെയാണ് മാലിന്യം തള്ളിയത്. 



സംഭവത്തിൽ ചേർത്തല രജിസ്ട്രേഷനിലുള്ള മൂന്ന് ടാങ്കർ ലോറിയുടെ നമ്പർ ഉൾപ്പടെ പോലീസിൽ പരാതി നൽകിയതായി ഗ്രാമ പഞ്ചായത്ത്‌ അംഗം പ്രിയ ഷിജു അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments