Latest News
Loading...

കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു



തലനാട് മുസ്ലിം പള്ളി ഭാഗം , 504 കോളനി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ആര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഡിവിഷന്‍ അംഗവുമായ കുര്യന്‍ നെല്ലുവേലില്‍ അധ്യക്ഷത വഹിച്ചു. 




ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തി 12 ലക്ഷം രൂപാ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. പള്ളി ഭാഗം, അഞ്ഞൂറ്റി നാല് കോളനി എന്നിവിടങ്ങളിലായി നിരവധിയാളുകള്‍ക്ക് പദധതിയുടെ പ്രയോജനം ലഭിക്കും. 




തലനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോളി ഷാജി, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, തലനാട് ജുമാ മസ്ജിദ് ഇമാം സാബിഹ് റഹ്‌മാന്‍ മൗലവി വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments