Latest News
Loading...

തിരുനാൾ പ്രഭയിൽ തകടി വല്യച്ഛൻ . തിരുനാളിന് നാളെ കൊടിയേറും.

 പ്രക്യതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന പൂഞ്ഞാർ മുതുകോര മലയുടെ പ്രകാശഗോപുരമാണ് തകിടി സെന്റ് സെബാസ്റ്റ്യസ്സ് ദേവാലയം. നെറ്റിയിലെ വിയർപ്പുകൊണ്ട് മണ്ണിൽ കനകം വിളയിച്ച ഈ മലയോര മേഖലയിലെ കർഷക മക്കൾ തങ്ങളുടെ അത്മീയ തേജസ്സായി നേഞ്ചോടു ചേർത്തുപിടിച്ചത് തകിടി വല്യച്ഛനെയാണ്. പൊരി വെയിലിൽ തണലായി, സങ്കടങ്ങളിൽ ആശ്വാസമായി, ദുരന്തങ്ങളിൽ രക്ഷകനായി. പകർച്ചവ്യാധികളിൽ സംരക്ഷകനായി തകടി വല്ല്യച്ഛനും അവർക്കൊപ്പം നിന്നു . സാന്താന ലബ്ദിക്കായി നൂറുകണക്കിന് ദബതികൾ പ്രാർത്ഥനകളുമായി തകിടി വല്യച്ഛന്റെ പക്കൽ എത്താറുണ്ട്. വല്യച്ഛന്റെ അനുഗ്രഹത്താൽ സന്താന സൗഭാഗ്യം കരഗതമായവർ തങ്ങളുടെ പൊന്നോമനകളുമായി ഇവിടെയയത്തി നന്ദി ചൊല്ലി മടങ്ങുന്നതും പതിവു കാഴ്ച്ചയാണ്. 1930 കളിൽ ഒരു കുരിശുപ്പള്ളിയായി ആരംഭിച്ച ഈ ദേവാലയം പിന്നീട് ഇടവകദേവലയമായി മാറുകയായിരുന്നു. ഒരു ചെറിയ ക്രൈസ്തവ ഇടവക സമൂഹമാണെങ്കിലും ജാതി മത ഭേദമന്യേ എല്ലാവരും ഈ ദേവാലയത്തോടും തകിടിവല്ല്യ ച്ഛനോടും വിശ്വാസവും സ്നേഹവും പുലർത്തുന്നുണ്ട്.

 


പ്രകൃതി ദുരന്ത ഭീഷണിയുള്ള സമയങ്ങളിൽ ഈ ദേവാലയം ഒരു ദുരിതാശ്വാസ ക്യാമ്പായിമാറും. പ്രദേശത്തിന്റെ വികസനരംഗത്തും ഒരു ചാലക ശക്തിയായി മാറാൻ തകിടിപ്പള്ളിക്ക് കഴിഞ്ഞിട്ടുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും തേടി ആളുകൾ മലവിട്ടിറങ്ങിയെങ്കിലും വർഷത്തിലൊരിക്കൽ നടക്കുന്ന തകിടി വല്യച്ചന്റെ തിരുനാൾ ദിനത്തിൽ അവരെല്ലാവരും ഈ ദേവാലയ മുറ്റത്ത് ഒന്നു ചേരും. അന്നേ ദിവസം 3500 ആളുകൾക്കുള്ള നേർച്ചസദൃയാണ് ഇവിടെ വിളമ്പുന്നത്. മലയോരമക്കളുടെ ഏറ്റവും വലിയ തിരുനാൾ ആഘോഷമാണിത്. പൂഞ്ഞാർ , കുന്നോന്നി , കൈപ്പള്ളി, മലയിഞ്ചിപ്പാറ, പാതാമ്പുഴ ,ചോലത്തടം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രവാസികളും തിരുനാൾദിനത്തിൽ ഇവിടെയെത്തി അനുഗ്രഹങ്ങൾ തേടി മടങ്ങും. പൂഞ്ഞാർ കുന്നോന്നിയിൽ നിന്ന് മൂന്നു കിലോമീറ്റർ തെക്കായും മലയിഞ്ചിപ്പാറയിൽ നിന്ന് മൂന്നര കിലോമീറ്റർ വടക്ക് കിഴക്കായും മുതുകോര മലയുടെ ഇടവിതാനത്തിലാണ് തകിടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം സ്ഥിതി ചെയ്യുന്നത്. അരുവിക്കച്ചാൽ വെള്ളച്ചാട്ടം മുതു കോരമല വ്യൂ പോയിന്റ് എന്നിവിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികളും ഈ ദേവലയത്തിലെത്തി പ്രാർത്ഥിക്കാറുണ്ട്. 

. വെള്ളിയാഴച്ച വൈകിട്ട് 4 ന് തകടി വല്യച്ചന്റെ തിരുനാളിന് കൊടിയേറും. പ്രധാന തിരുനാൾ ദിനമായ 21ാം തിയതി ഞായറാഴ്ച്ച 10 - ന് റവ ഫാ ജെയിംസ് വയലിക്കുന്നേൽ റവ ഫാ മാർട്ടിൻ മണ്ണനാൽ റവ.ഫാ ബിനു കൊച്ചു മണ്ണൂർ റവ ഫാ.ജോബി കുടക്കാട്ടൂർ എന്നിവർ ആഘോഷമായ തിരുനാൾ കുർബാനക്ക് നേതൃത്വം നൽകും റവ ഫാ ജോബി പുന്നിലത്തിൽ തിരുനാൾ സന്ദേശം നൽകും ഉച്ചക്ക് 12 ന് തിരുനാൾ പ്രദക്ഷിണവും തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും നടക്കും. ശനിയാഴച്ച വൈകുന്നേരം 5 ന് വിശുദ്ധ കുർബാനക്കുശേഷം രാത്രി പ്രദക്ഷിണവും രാത്രി 8.45 ന് അകാശവിസ്മയം കരിമരുന്ന്‌ കലാപ്രകടനവും ഉണ്ടാവും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   
Post a Comment

0 Comments