Latest News
Loading...

വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു



 
പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു. 



സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ., പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, പി.ടി.എ. പ്രസിഡന്റ് പ്രസാദ് കുരുവിള, സ്റ്റാഫ് പ്രതിനിധി ആൻസി കുരുവിള, 



സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സി. മെർലി കെ. ജേക്കബ്, ത്രേസ്യാമ്മ മാത്യു, ജെയ്ന ജെറോസ്, ലില്ലിക്കുട്ടി എ.ജി., ജെസ്സി ഇമ്മാനുവേൽ, സ്കൂൾ ലീഡർ ആൻജോ ജോയൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ - സംസ്ഥാന തലങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവർക്കുള്ള പ്രത്യേക ഉപഹാരങ്ങളും യോഗത്തിൽ വിതരണം ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments