Latest News
Loading...

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി



വെള്ളികുളം  സെൻറ് ആൻറണീസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 1949 -ലെ ആദ്യ ബാച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ കഴിഞ്ഞ വർഷം പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയവർ വരെയുള്ളവരുടെ ഒത്തുചേരൽ എത്തിച്ചേർന്നവർക്കെല്ലാം മനം നിറയ്ക്കുന്ന അനുഭവമായി മാറി. 



സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ വടക്കേക്കര ആധ്യക്ഷ്യം വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സി ജയിംസ് ഉദ്ഘാടനവും പൂർവ വിദ്യാർത്ഥികളായ വൈദികരിൽ ഏറ്റവും സീനിയർ ആയ റവ. ഫാ. കുര്യൻ ഇരപ്പൂഴിക്കൽ അനുഗ്രഹപ്രഭാഷണവും നടത്തി. നിധിൻ ആന്റണി, സുരേന്ദ്രൻ പി. എസ് എന്നിവർ സംഗീത സാന്ദ്രമാക്കിയ യോഗത്തിൽ തീക്കോയി ഗ്രാമപഞ്ചായത്തംഗം ബിനോയി ജോസഫ്, പി.റ്റി.എ പ്രസിഡന്റ് ഡയസ് എം.ജെ എന്നിവർ ആശംസകളർപ്പിച്ചു. 



പൂർവ വിദ്യാർത്ഥി പ്രതിനിധികളായ ഓമന വി. തോമസ്, പ്രൊഫസർ നോബിൾ പി. എസ് തുടങ്ങിയവർ തങ്ങളുടെ കലാലയ ഓർമ്മകൾ പങ്കുവച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ജോമി കെ. വർഗീസ്, പൂർവ വിദ്യാർത്ഥിയായ കർഷകശ്രഷ്ഠൻ ജോർജ് അഗസ്റ്റിൻ മാന്നാത്ത് ,സ്കൂളിലെ ഏറ്റവും സീനിയർ വിദ്യാർഥിനിയും അധ്യാപികയുമായ കുട്ടിയമ്മ ചാക്കോ താന്നിക്കൽ, ഏറ്റവും സീനിയർ അധ്യാപകൻ ടി.ജെ ചാക്കോ താന്നിക്കൽ, പൂർവ വിദ്യാർത്ഥി വൈദികരിൽ ഏറ്റവും സീനിയർ ആയ റവ.ഫാ.കുര്യൻ ഇരപ്പൂ ഴിക്കൽ എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർത്ഥിയായ ബേബി തോമസ് രചിച്ച 'തേൻകണം' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം സ്കൂൾ മാനേജർ നിർവ്വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ കുര്യാക്കോസ് ജോർജ് നന്ദി അർപ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments