ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ലഭിക്കുന്ന അനുഭവങ്ങൾ ജീവിത വിജയത്തിനുതകുന്നതാണ് എന്നും അറിവിൻ്റെ മഹത്തായ ഒരു പ്രവാഹമാണ് ഈ തീർത്ഥാടനത്തിലൂടെ നമ്മുക്ക് ലഭിക്കുന്നതെന്നും ശ്രീ.ജോസ് കെ മാണി എം.പി പറഞ്ഞു. എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുത്തവരെ അനുമോദിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
91 -മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ 9 മത് തീർത്ഥാടന പദയാത്രയിൽ മുഴുവൻ ദിവസങ്ങളിൽ പങ്കെടുത്ത എല്ലാ പദയാത്രികരേയും യൂണിയൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന ചടങ്ങുകൾ ബഹു.എം.പി.ശ്രീ.ജോസ് കെ മാണി നിർവ്വഹിച്ചു. യോഗത്തിന് യൂണിയൻ ചെയർമാൻ ശ്രീ.സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷനാവുകയും കൺവീനർ ശ്രീ.എം.ആർ ഉല്ലാസ് സ്വാഗതം പറയുകയും ചെയ്തു.
വൈസ് ചെയർമാൻ ശ്രീ.സജീവ് വയലാ മുഖ്യപ്രഭാഷണം നടത്തി. ശ്രീ.ഷാജി തലനാട്, ശ്രീ.സി.റ്റി.രാജൻ, ശ്രീ.അനീഷ് പുല്ലുവേലിൽ, ശ്രീ.സാബു കൊടൂർ, ശ്രീ.സജി കുന്നപ്പള്ളി, ശ്രീമതി. മിനർവ്വാ മോഹൻ, ശ്രീമതി.സംഗീതാ അരുൺ, ശ്രീ.ഗോപകുമാർ പിറയാർ, ശ്രീ.അരുൺ കുളംമ്പള്ളിൽ, ശ്രീ.ബിഡ്സൺ മല്ലികശ്ശേരി എന്നിവർ ആശംസകൾ നേർന്നു. വിവിധ ശാഖാ ഭാരവാഹികളും വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന മറ്റ് പോഷകസംഘടനാ പ്രവർത്തകരും പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments