നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളിലടക്കം തീർപ്പായ മുൻഗണനാ റേഷൻകാർഡുകളുടെ മീനച്ചിൽ താലൂക്ക് തല വിതരണോദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. 2023 ഒക്ടോബർ മാസത്തിൽ ഓൺലൈനായി ലഭിച്ചതും അതിൽ ഉൾപ്പെട്ടു വരുന്ന മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ലഭിച്ചതുമായ അപേക്ഷകൾ പരിശോധിച്ച് അർഹരായ കാർഡുടമകൾക്കാണ് കാർഡുകൾ വിതരണം ചെയ്തത്.
ഉദ്ഘടനത്തോടനുബന്ധിച്ച് 20 കാർഡുകളാണ് വിതരണം ചെയ്തത്. തീക്കോയി പീപ്പിൾസ് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ബി. സജനി, റേഷനിങ് ഇൻസ്പെക്ടർ സാം മൈക്കിൾ, റേഷൻ വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments